ദി കിംഗ്
തെണ്ടിപ്പരിഷകൾ........ ഇവർ എന്താണ് വിചാരിച്ചിരിക്കുന്നത്......ഞാനി വരുടെയെല്ലാം അടിമ ആണെന്നോ..? അവർക്ക് നാട്ടിൽ കുളം വേണം, റോഡ് വേണം എന്നെല്ലാം പറഞ്ഞാൽ ഞാൻ എവിടെ നിന്ന് ഉണ്ടാക്കാനാണ് ? ഞാനെന്തിന് ഇതെല്ലം ചെയ്യണം ? ഈ രാജ്യത്തെ രാജാവാണെന്ന് പറഞ്ഞ് എന്നെ ഇത്രയ്ക്കു ഭുദ്ധി മുട്ടിക്കുന്നത് എന്തിനാണ് ? ഇവിടെ ഭരിക്കുന്നത് ഞാനാണ് എന്നത് വിട്ടു എനിക്ക് എന്ത് ഉത്തരവാദിത്വം ആണുള്ളത് ?
മനുഷ്യന് ഇവിടെ ഒരു നല്ല ഉടുപ്പിനു കൊതി ആയിട്ടു മാസം ഒന്നായി. എന്നിട്ടും ആഗ്രഹിച്ച പോലൊന്ന് നിർമ്മിച്ച് കിട്ടിയില്ല. കഴിഞ്ഞ മാസം മൈസൂർ രാജാവിൻറെ കൊട്ടാരത്തിൽ അച്ഛനോടൊപ്പം പോയപ്പോൾ അവിടത്തെ കുമാരൻ അൻവർ ഇട്ടിരുന്ന നീല കുറിഞ്ഞി പൂക്കളുടെ ചിത്രം തുന്നി ചേർത്ത പട്ടു കുപ്പായം എന്ത് മനോഹരം ആയിരുന്നു. ആ കുപ്പായം ഇട്ടു കൊണ്ടുള്ള അൻവറിന്റെ ഗമ കണ്ടപ്പോൾ തീരുമാനിച്ച താണ് അത് പോലെ ഒന്ന് തനിക്കും വേണമെന്ന്. അവന്റെ ഗമ കണ്ടപ്പോൾ തോന്നിയത് മോന്തക്കൊന്നു കൊടുക്കാനാണ്. ഒരു മനുഷ്യന് ഇത്ര അഹങ്കാരം ആകാമോ ? " ഊട്ട മാടിബിട്ടു ഹോഗിതരെ സാകൂ " [ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി]എന്നൊരു ഉപദേശവും. അഹങ്കാരി ........!!!!
അല്ലെങ്കിൽ അഹങ്കരിക്കാൻ അവനാര് ? വെറും ഒരു രാജകുമാരൻ. അതും മൈസൂര് രാജ്യത്തിൻറെ. താനോ ഇവിടെ കേരളത്തിന്റെ രാജാവ്, വയസ്സായ അച്ഛനെ അന്തപുരത്തിൽ വിശ്രമത്തിനുവിട്ടു ഭരണ കാര്യങ്ങൾ നോക്കുന്ന രാജാവ്.. അവൻ വെറും പയ്യൻ പതിനേഴു വയസ്സ് മാത്രം പ്രായം. ഞാനോ പതിനെട്ടു തികഞ്ഞ പൗരൻ. അവന്റെ മൈസൂര് രാജ്യത്തിൻറെ വലിപ്പം ഇല്ലെങ്കിൽ എന്താ കേരളം അത്ര ചെറുതൊന്നുമല്ലല്ലൊ ? കുണ്ടും കുഴികളും ഉണ്ടെങ്കിലും അത്യാവശ്യത്തിനു റോഡുകളും കൃഷി ഇല്ലെങ്കിലും നല്ല വിലയുള്ള തരിശു ഭൂമിയും ഉണ്ടല്ലോ പിന്നെന്താ ? സ്വന്തം നാട്ടിൽ പണി എടുക്കില്ലെങ്കിലും മരുഭുമിയിൽ പോയി എല്ല് മുറിയെ അധ്വാനിക്കുന്ന ജനങ്ങളും ഇവിടെ ഉണ്ടല്ലോ.
അവന് എന്തുണ്ട്, ആ അൻവറിന് ? ശുംഭൻ....... ആ വെളുത്ത തടിച്ച ശരീരവും ഒരു കുപ്പായവും. ബുദ്ധി ഉണ്ടോ ? ഇല്ല ....! എന്റെ പകുതിക്കു പോലും വരില്ല ബുദ്ധി കൊണ്ട്.
എന്ത് കൊണ്ടും ഞാനാണ് അൻവറിനെക്കാൾ കേമൻ. അപ്പോൾ പിന്നെ അവൻ അണിഞ്ഞിരുന്നതിനെക്കാൾ മുന്തിയ കുപ്പായം ഞാൻ ഇടണ്ടേ.? വേണം. അത് കൊണ്ടാണ് നാലു ലക്ഷം കൊടുത്തു പുതിയ കുപ്പായം തുന്നാൻ കൊടുത്തിരിക്കുന്നത്....... അത് ഇത്ര വലിയ തുക ഒന്നുമല്ല. കേരളത്തിലെ സകലമാനം പൊതുജനങ്ങൾ എന്ന തെണ്ടികളും കൂടി ഒറ്റ ദിവസം കൊണ്ട് അമ്പതിനായിരം രൂപക്കുള്ള ഭക്ഷണം തിന്നു തീർക്കുന്നുണ്ട്. [ആക്രാന്തം അല്ലാതെന്ത് ?]. എന്തായാലും തന്റെ ആഗ്രഹം നിറവേറ്റാനല്ലേ. അപ്പോൾ കുറച്ചു പണം ചിലവായാലും കുഴപ്പമില്ല. ഇതൊരു 'ആഗ്രഹം'മാത്രമല്ലെ അല്ലെ 'ആക്രാന്തം' അല്ലല്ലോ ?
ഇങ്ങനെ ഉടുക്കാൻ തുണി ഇല്ലാതെ ഈ പാവം രാജാവ് കഷ്ടപെടുമ്പോൾ ആണ് ആവർ റോഡ് വേണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നത്...... .....!! !
എൻ എച്ച് 47, തൃശൂർ പാലക്കാട് റോഡ് പണിയണം എന്ന് പറഞ്ഞു ജനം സമരം വരെ പിടിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡ് പണിക്കു എന്തോരം ചെലവ് വരും എന്ന് അറിയാത്തത് കൊണ്ടാണീ മണ്ടൻമാർക്ക്. ചുരുങ്ങിയത് ഒരു നാലു ലക്ഷം രൂപ എങ്കിലും വേണം. എന്താ ഇത് ചെറിയ തുക ആണെന്നാണോ വിചാരം. ഗജനാവിൽ അകെ ഉണ്ടായിരുന്ന ആറു ലക്ഷത്തിൽ നിന്നല്ലേ താൻ ഉടുപ്പ് തുന്നാൻ പണം കൊടുത്തത്. ഇനി നാലു ലക്ഷം കൊടുത്തത്. ഇനി അകെ രണ്ടു ലക്ഷമേ ഉള്ളു. അതന്നെ കൊട്ടാര മുറ്റത്ത് ഈ വർഷം പൂക്കളം ഇടാൻ മാറ്റി വച്ചിരിക്കുകയാണ്. ഓണാഘോഷത്തിനു ഇനി കരം പിരിച്ചു പണം ഉണ്ടാക്കിയിട്ട് വേണം. ഈ പണമില്ലാത്ത സമയത്ത് ഇവർക്കെന്തിനാ റോഡ് .? ഞാൻ ആ വഴിക്ക് പോകാറേയില്ല. എന്റെ ബെൻസിന്റെ അടി മുട്ടി അത് കേടു വരും. അവർക്ക് ആ പ്രശ്നം ഇല്ലല്ലോ. അവർ എല്ലാം പണക്കാരല്ലേ അവർ വില കൂടിയ ബസ്സിൽ അല്ലെ യാത്ര ചെയ്യുന്നത്. അവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.
റോഡ് മോശം ആണെങ്കിൽ കുറച്ചു നേരം, ഏറി വന്നാൽ മൂന്ന് മണിക്കുർ വൈകും അത്ര തന്നെ. അതിനെന്താ കുഴപ്പം. ഞാൻ മൈസൂര് പോകുമ്പോൾ എട്ടു മണിക്കൂർ യാത്ര ചെയ്യാറുണ്ടല്ലോ പിന്നെ ഇവർക്കെന്താ യാത്ര ചെയ്യാൻ ഇത്ര മടി ? പിന്നെ വീട്ടിൽ എത്താൻ വൈകുന്ന കാര്യം. സ്വന്തം വീടല്ലേ വൈകി എത്തിയാലും എന്താ കുഴപ്പം. ഭാര്യമാർ വഴി തെറ്റി പോകും എന്ന് വിചാരിച്ചിട്ടാണോ ? അങ്ങനെ ഒരാളും ഭാര്യയെ സംശയിക്കരുത്. ഞാൻ കണ്ടില്ലേ എന്റെ ഭാര്യയെ സംശയിക്കാറെ ഇല്ല. പിന്നെ അവൾ വല്ല വായ്നോക്കി ആണ്‍ പിള്ളേരോട് സംസാരിക്കുമ്പോൾ മാത്രം എനിക്കിഷ്ടപെടാറില്ല. അത്ര മാത്രം. അവൾ അവരോടൊപ്പം പോയാലോ എന്ന് പേടിച്ചിട്ടാ അല്ലാതെ എനിക്ക് അവളെ സംശയം ഒന്നുമില്ല.
ഇനി അവന്മാര് ഇവിടെ റോഡ് പണിയണം എന്ന് പറഞ്ഞു വരട്ടെ. ശരിയാക്കി കൊടുക്കാം. എല്ലാവർക്കും 100 ചാട്ട വാറടി വീതം കൊടുത്തു വിടണം ദ്രോഹികൾ. അല്ലെങ്കിൽ തനിക്കു ഇവിടെ എന്ത് വില യാണുണ്ടാവുക. ?
ഇതെന്തു പറ്റി എന്റെ മെത്ത ഇത്ര പരുക്കൻ ആയി പോയോ. കൊട്ടാരത്തിൽ നല്ല സുഗന്ധ ദ്രവ്യങ്ങൾ തളിച്ചിരുന്നതല്ലേ ആ മണം എല്ലാം എവിടെ പോയി. ഹോ ഇതെന്തു പറ്റി എനിക്ക്? എന്റെ കുപ്പയതിനു എന്ത് പറ്റി ?
*******************************************
വല്ലാത്തൊരു ഞെരക്കത്തോടെ കണ്ണ് തുറക്കുമ്പോൾ കൊട്ടാരവും മെത്തയും ഒന്നുമില്ല. ഓഹോ എല്ലാം സ്വപ്നം ആയിരുന്നല്ലേ ? അഴിഞ്ഞു കിടന്ന അരയിലെ ലുങ്കി എടുത്തു ഉടുത്തു. വാഷ് ബേസിനിൽ മുഖം കഴുകി വേഗം റെഡിയായി. ഇന്ന് തിരുവനന്തപുരം വരെ പോകണം. സഭ കൂടുമ്പോൾ തെറി പറഞ്ഞു പുറത്തിറങ്ങി നാടകം കളിച്ചു നാട്ടുകാരെ പറ്റിക്കാൻ പ്രതി പക്ഷ മൂരാച്ചികൾ പോയല്ലേ പറ്റു. ബത്തയും അലവൻസും കണക്കു പറഞ്ഞു വാങ്ങാൻ ഉള്ളതല്ലേ ?
ശ്രീജിത്ത് എൻ ജി