എ പെഗ്ഗ് ഓഫ് വിസ്കി
പ്രശാന്തിന്റെ മരണം എന്നെ സ്വന്തം നാട്ടിൽ ഒറ്റപെടുത്തി. ഇരുപതു വർഷങ്ങൾ കൊണ്ട് നാട്ടിൽ ആരും തന്നെ പരിചയക്കാർ ഇല്ലാതെ ആയി. അകെ ഉണ്ടായിരുന്ന പ്രശാന്തും പോയി. പീച്ചി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു അവൻ. നാട്ടു കാരും ഫയർ ഫോഴ്സും ചേർന്ന് രണ്ടു മണിക്കുർ നേരത്തെ പരിശ്രമ ത്തിനോടുവിൽ കണ്ടെടുത്തത് അവന്റെ മൃതശരീരമായിരുന്നു.
അവന്റെ ഏറ്റവും വലിയ ആഗ്രഹം ഇക്കണോമി ക്സിൽ ഡോക്ടറേറ്റ് എടുക്കുക പിന്നെ ഒരു അധ്യാപകൻ ആവുക എന്നിവയായിരുന്നു. എന്നാൽ......തെസിസ് കഴിയാൻ മൂന്ന് മാസം മാത്രം ഭാക്കി നില്ക്കെ അവൻ പോയി. സർവ സക്തനായ "സാമ്പത്തിക ശാസ്ത്ര ജ്ഞന്റെ" അടുത്തേക്ക്.....!!!
"ലൈഫ് ഈസ് എ പെഗ്ഗ് ഓഫ് വിസ്കി. ഐ ആം വിത്ത് എ ഫുൾ ഓഫ് ആർ സി..............." നല്ല വണ്ണം ഫിറ്റ് ആയി കഴിയുമ്പോൾ അവന്റെ സ്ഥിരം മൊഴി. പന്നെ ഒരു പാട്ടും "അമ്മേ..... അമ്മേ...... അമ്മേ..... നമ്മുടെ അപ്പച്ചൻ ഷാപ്പിൽ നിന്നെപ്പവരും........കള്ളും കുടിച്ചു മന്ദം മറിഞ്ഞു അമ്മയെ തല്ലാൻ എപ്പ വരും.....?" പണ്ടത്തെ അമ്പിളി അമ്മാവന്റെ പാട്ടിന്റെ ഈണത്തിൽ....! അവനെ കുറിച്ചുള്ള ഓർമകൾക്ക് ജീവന്റെ ഗന്ധമുണ്ട്.
അവന്റെ മരണം ഞാൻ അറിയുന്നത് പത്രത്തിൽ നിന്നാണ്. ലീവ് കിട്ടഞ്ഞത് കൊണ്ട് കാണാനും വന്നില്ല. പക്ഷെ അത് വലിയ ഒരു ദുഖമായി മനസ്സിൽ നീറുകയായിരുന്നു ആറു മാസവും. അവന്റെ ഭാര്യയും മകനും എന്ത് ചെയ്യുന്നുണ്ടാവും എന്ന് ആലോചിക്കാതെ ഇരുന്നില്ല. എന്തായാലും നാട്ടിൽ വരുമ്പോൾ ഒന്ന് പോയി കാണണം എന്ന് നിശ്ചയിച്ചിരുന്നു. ഇന്നലെ ആണ് അതിനു യോഗം ഉണ്ടായത്.
അവന്റെ ഭാര്യ ഇതിനിടെ വേറെ വിവാഹം കഴിഞ്ഞിരുന്നു. അവരുടെ മുറ ചെറുക്കൻ തന്നെ ആയിരുന്നു വരൻ. അയാൾ ആദ്യ വിവാഹ ബന്ധം വേർപെടുത്തി കഴിയുകയായിരുന്നു. മകനെ അവരുടെ അച്ഛനോടൊപ്പം അമേരിക്ക യിലേക്ക് അയച്ചു. അവിടെ നിന്നും അറിഞ്ഞ വാർത്തകളും ആയി ഞാൻ തിരിച്ചു പോന്നു. വിധി.............!മാൻ പ്രോപോസസ് ഗോഡ് ഡിസ്പോസസ്..................!
തിരിച്ചു വന്നു ലോഡ്ജിലെ മുറിയിൽ വന്നതോടെ വീണ്ടും മനസ്സിന് വല്ലാത്ത ഒരു ഒറ്റപെടൽ. പെട്ടി തുറന്നു തലേന്ന് വാങ്ങി വച്ചിരുന്ന ആർ സി വിസ്കി എടുത്തു തുറന്നു ഒരു ഗ്ലാസിൽ പകർന്നു. ഐസ് അധികം ചേർത്തു. ശരീ രത്തിന്റെ മാത്രമല്ല മനസ്സിന്റെയും ചൂട് മാറണം.
രണ്ടു പെഗ്ഗ് അകത്തു ചെന്നപ്പോൾ ഓർമ്മകൾ ഒന്നൊന്നായി മനസ്സില് ഓടിയെത്തി. പി ജി ക്ക് പഠി ക്കുന്ന സമയത്താണ് പ്രശാന്തിനെ പരിചയ പെട്ടത്. വല്ലാത്ത ഒരു മാനസിക അടുപ്പം അവനോടു തോന്നി. അത് കൊണ്ട് തന്നെ അവനോടുള്ള അടുപ്പം മാത്രം വിടാതെ കത്ത് സുക്ഷിച്ചു. അച്ഛനും ഇല്ലാതെ തെരുവിൽ വളര്ന്ന അവൻ, സ്വന്തം അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് അത്ര ഉയര്ന്നു വന്നത്. പി ജി ക്ക് അവന്റെ തെസിസിനെ വെല്ലാൻ പോന്ന ഒരെണ്ണം യുനിവേഴ്സിറ്റിയിൽ വേറെ ഇല്ലയിരുന്നു.
ആയിടക്കാണ് അവനു ഒരു പ്രണയ രോഗം പിടിപെട്ടത്. ഷമ്ന എന്നാ മുസ്ലിം കുട്ടി ആയിരുന്നു കക്ഷി. അവൾക്കും അവനെ ഒരുപാടു ഇഷ്ടമായിരുന്നു. ഒരേ ഒരു പേടി അവളുടെ വീട്ടു കാരുടെ എതിർപ്പ് ആയിരുന്നു. ഒരു സാധാരണ കോളേജ് പ്രണയം പോലെ തന്നെ അതും പാളി പോയി. അവളെ വീട്ട്കാർ ഒരു ഗൾഫ് പാർട്ടിക്ക് വിറ്റു. അവൻ വിഷമിച്ചത് ഞാൻ കണ്ടില്ല. "എടാ അവൾ എന്നെ വിളിച്ചിരുന്നു അവൾക്കു അവിടെ സുഖം ആണെന്നും മറ്റും പറഞ്ഞു. അവൾ ഹാപ്പി ആണെങ്കിൽ പിന്നെ എന്താടാ?" ഒരിക്കൽ അവൻ പറഞ്ഞത് ഓർക്കുന്നു . പക്ഷെ ആ വാക്കുകളിൽ ദു:ഖം അനുഭവ പ്പെട്ടില്ല. ഏതോ ഒരു നിർ വികാരത മാത്രം.
പിന്നീടു അവൻ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിച്ചില്ല. അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാനും ചോദിച്ചില്ല. എന്റെ നാട്ടിലേക്കുള്ള വരവുകളിൽ എല്ലാം ഞങ്ങൾ ഈ ലോഡ്ജിൽ വച്ച് കൂടുമായിരുന്നു. ഒരു കുപ്പിയും പുതിയ വാർത്തകളും വിശേഷങ്ങളും എല്ലാമായി ഒരു രാത്രി കൂടും. പിന്നെ മടുപ്പിക്കുന്ന മടങ്ങി പോക്ക്...!
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നാട്ടിൽ വരാൻ കഴിഞ്ഞില്ല. അതിന് ഇടയിലാണ് അവൻ ഗോപിക എന്ന പെണ്‍കുട്ടിയെ പരിചയപെട്ടതും കല്യാണം കഴിച്ചതും. അവൾ കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിൽക്കു കയായിരുന്നു എന്നും വീടുകാരുടെ നിർബന്ധം കാരണം ആണ് കല്യാണത്തിന് സമ്മതിച്ചത് എന്നുമെല്ലാം പ്രശാന്ത് പറഞ്ഞിരുന്നു. ജീവിതം വിവാഹം എന്നിങ്ങനെ ഉള്ള കാര്യങ്ങളെകുറിച്ച് നിസ്സാരമായി മാത്രം ചിന്തി ച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇക്കാര്യമെല്ലാം പറയുമ്പോൾ അവന്റെ മാനസിക അവസ്ഥയോ സാഹചര്യങ്ങളോ എന്താണെന്നു അറിയാൻ ശ്രമിച്ചതെയില്ല.
വിവാഹ ജീവിതത്തെ പറ്റി ഒന്നും തന്നെ വിട്ടു പറയാത്തതു കൊണ്ട് അതിനെ കുറിച്ച് അധികം ചിന്തിചതുമില്ല. എന്നാലും വിളിക്കുമ്പോൾ എല്ലാം ഗോപികയെ കുറിച്ചും അന്വേഷിക്കുംയിരുന്നു. സുഖ വിവരം അന്വേഷിക്കും. പക്ഷേ ഒരിക്കൽ മാത്രം അവൻ എന്തോ ഒരു പ്രശ്നത്തെ കുറിച്ച് പറയാൻ ശ്രമിച്ചു......കഴിഞ്ഞ ഫെബ്രുവരിയിൽ ....! "ഒന്നും വേണ്ടായിരുന്നെടാ...... നമ്മൾ കൊടുക്കുന്നതല്ല വേണ്ടതെങ്കിൽ വാങ്ങുന്നവനു തൃപ്തി ഉണ്ടാവില്ല........." എന്നവൻ പറഞ്ഞു. "എന്താടാ പ്രശ്നം " എന്ന് തിരിച്ചു ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവൻ അങ്ങനെ ആണ് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. പിന്നീട് അറിയുന്നത് അവൻ മരിച്ചെന്ന വാർത്തയാണ്.
അവൻ അങ്ങനെ അധികം വിട്ടു സംസാരിക്കുന്ന ആളല്ല എന്ന് അവന്റെ വീടിനടുത്തുള്ള രാമൻ കുട്ടിയും പറഞ്ഞു. അയാൾ അവിടെ ഒരു പലചരക്കു കട നടത്തുന്ന ആളായിരുന്നു. "കുഞ്ഞേ അവൻ നല്ലവനായിരുന്നു. എന്നും ടൌണിൽ പോകുമെങ്കിലും സാധനങ്ങൾ വാങ്ങാൻ ഇവിടെ തന്നെ വരുമായിരുന്നു. എന്നിട്ട് പൈസ ഒന്നുകിൽ കുറച്ചു ഭാക്കി വയ്ക്കും അല്ലെങ്കിൽ കുറച്ചു അധികം തരും എന്നിട്ട് അപ്പൊ കണക്കു പിന്നെ തീർക്കാം എന്ന് പറഞ്ഞു സഞ്ചി യുമെടുത്ത് ഇറങ്ങും. പക്ഷെ മോനെ ഒരു കാര്യം പറയണമല്ലോ അവൻ മരിക്കുന്നതിന്റെ തലേന്ന് മാത്രം അവൻ കൃത്യം പണമാണ് തന്നത്. എന്താ ണെന്ന് അറിയില്ല, എന്നിട്ട് 'കണക്കൊന്നും ഇനി ഭാക്കി വക്കണ്ട ചേട്ടാ' എന്ന് പറയുകയും ചെയ്തു. പിന്നെ ഞാൻ അറിയുന്നത് അവന്റെ മരണ വാർത്തയാണ്. മോനെ അവൻ മരിക്കുമെന്ന് അവനു മുമ്പേ അറിയാമായിരുന്നു. രാമൻ കുട്ടിയുടെ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
അവന്റെ മരണത്തെ കുറിച്ചുള്ള വാർത്ത പത്രത്തില വിശദമായി കൊടുത്തിരുന്നു. അതൊരിക്കലും ഒരു ആത്മഹത്യയോ കൊല പതകാമോ അല്ല പക്ഷെ.........
അവന്റെ ഭാര്യ വേറെ വിവാഹം കഴിച്ചതും അവിശ്വസനിയം ആയി തോന്നി. ഭർത്താവു മരിച്ചു ഒരു ആറു മാസം തികയുന്നതിനു മുമ്പേ. അതും വിവാഹമേ വേണ്ട എന്ന് പറഞ്ഞു നിന്നിരുന്ന പെണ്‍കുട്ടി. എന്നിട്ട് കേവലം മൂന്നു വയസ്സ് മാത്രം പ്രായമുള്ള കൊച്ചിനെ അച്ഛനോടൊപ്പം അയച്ചിരിക്കുന്നു. മനുഷ്യന് എങ്ങിനെ കഴിയുന്നു ഇതിനൊക്കെ ?
"ഞങ്ങൾക്ക് അവൻ ഒരു ഭാരമാകണ്ട എന്ന് കരുതിയാണ് അച്ഛൻ മകനെ കൊണ്ട് പോയത്. ഞാൻ ഇപ്പോൾ അയാൾ മരിച്ച ദുഖത്തിൽ നിന്ന് കര കയറാൻ ശ്രമിക്കുകയാണ്. എന്റെ ശ്രീയേട്ടൻ നല്ല സ്നേഹമുള്ള ആളാണ്. അത് കൊണ്ടല്ലേ ഭർത്താവു മരിച്ച താണെങ്കിലും എന്നെ സ്വീകരിച്ചത്." ഗോപികയുടെ വാക്കുകൾക്ക് അവശ്യത്തില ധികം പക്വത ഉണ്ടെന്നു തോന്നിയിരുന്നു. "ശ്രീയേട്ടൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരാളിൽ നിന്ന് വിവാഹ ബന്ധം വേര്പെടുത്തിയിരുന്നു." അങ്ങിനെ ശ്രീകുമാർ എന്ന അവളുടെ പുതിയ 'ഭർത്താവിനെ കുറിച്ചുള്ള വിശേഷങ്ങൾ നീണ്ടു പോയി....
അതൊന്നും തലയിൽ കേറാത്തത് കൊണ്ട് തന്നെ യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോന്നു.
'അയാൾ' എന്നുള്ള ആ അഭിസംബോധന മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. 'ശ്രീയേട്ടൻ ' എന്ന വാക്കിലെ മൃദുത്വം......! എന്തെങ്കിലും റീ റീഡി ങ് ആവശ്യമുണ്ടോ ? ഹേ ഇല്ല.....ഇതെല്ലാം മനിഷ്യന്റെ ചിന്തയിലെ പോരായ്മകൾ ആണ്. ഒരല്പം മദ്യം അകത്തു ചെന്നാൽ എന്തിനെയും മോശമായേ കാണൂ. കുപ്പിയിലെ മദ്യത്തിന്റെ അളവ് നോക്കിയപ്പോൾ മനസ്സിലായി. വെറുതെ അല്ല ഇങ്ങനെ ചിന്തിക്കുന്നത് എട്ടിലധികം പെഗ് അകത്തായി കഴിഞ്ഞു.
ഇനി മതി. തല പെരുക്കുന്നത് പോലെയും ശരീരം ആകെ തിരിയുന്നതുമായി തോന്നിയപ്പോൾ പതിയെ ബെഡ്ഡിൽ ചെന്ന് കിടന്നു. മനസ്സിൽ പഴയ ഗാനം ഒഴുകിയെത്തി "അമ്മേ അമ്മേ അമ്മേ നമ്മുടെ അപ്പച്ചൻ ഷാപ്പിൽ നിന്നെപ്പവരും....കള്ളും കുടിച്ചു മന്ദം മറിഞ്ഞു അമ്മയെ തല്ലാൻ എപ്പ വരും?"
പിറ്റേന്ന് വളരെ വൈകിയാണ് ഉണർന്നത്. പ്രശാന്തിനെ കുറിച്ച് ചിന്തിക്കാൻ ഇനി അടുത്ത വരവിനെ സമയം ലഭിക്കൂ. കുളിയും പ്രഭാത കൃത്യങ്ങളും ഭക്ഷണവും കഴിഞ്ഞു എയർ പോർട്ടിൽ എത്തുമ്പോൾ സമയം ഒന്നര. ഫ്ലൈറ്റ് കൃത്യ സമയത്താണ്. പറന്നുയർ ന്ന വിമാനത്തിൽ നിന്ന് താഴെ നോക്കുമ്പോൾ ഭൂമി വളരെ ചെറുതായിരിക്കുന്നു. അതെ എല്ലാം വളരെ ചെറുതാണ് നിസ്സാരമാണ്.ജീവിതവും ഭുമിയും പ്രശാന്തും ഞാനും എല്ലാം ഒരു പെഗ്ഗിനോളം മാത്രം. വെറും ഒരു പെഗ്ഗിനോളം മാത്രം.
"ലൈഫ് ഈസ് എ പെഗ്ഗ് ഓഫ് വിസ്കി. ഐ ആം വിത്ത് എ ഫുൾ ഓഫ് ആർ സി..............."
ശ്രീജിത്ത് എൻ ജി